ഓൾ ഇസ്ലാം ലൈബ്രറി

112 - അല്‍ഇഖ്‌ലാസ്വ് - Al-'Ikhlāş

:1

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

:2

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

:3

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

:4

അവന്ന് തുല്യനായി ആരും ഇല്ലതാനും.