1
ഭയങ്കരമായ ആ സംഭവം.
2
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
3
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
4
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
5
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
6
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
7
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
8
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
9
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
10
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
11
ചൂടേറിയ നരകാഗ്നിയത്രെ അത്.